Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Body Was Found

America

യു​എ​സി​ൽ കാ​ണാ​താ​യ ബം​ഗ്ലാ​ദേ​ശി വി​ദ്യാ​ർ​ഥി മ​രി​ച്ച​നി​ല​യി​ൽ

ടാ​മ്പ: യു​എ​സി​ൽ നി​ന്ന് കാ​ണാ​താ​യ ര​ണ്ട് ബം​ഗ്ലാ​ദേ​ശി സ്വ​ദേ​ശി​ക​ളി​ൽ ഒ​രാ​ളെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. സൗ​ത്ത് ഫ്ലോ​റി​ഡ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പി​എ​ച്ച്ഡി വി​ദ്യാ​ർ​ഥി​യാ​യ സാ​മി​ൽ ലി​മോ​ണി​ന്‍റെ (27) മൃ​ത​ദേ​ഹ​മാ​ണ് ​ക​ണ്ടെ​ത്തി​യ​ത്.

ടാ​മ്പ ബേ​യി​ലെ പാ​ല​ത്തി​ന് സ​മീ​പ​ത്ത് നി​ന്നാ​ണ് ​മൃ​ത​ദേ​ഹ ക​ണ്ടെ​ത്തി​യ​ത്. ലി​മോ​ണി​നൊ​പ്പം കാ​ണാ​താ​യ ന​ഹീ​ദ എ​സ്. ബ്രി​സ്റ്റി (27) എ​ന്ന വി​ദ്യാ​ർ​ഥി​നി​യെ ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ലി​മോ​ണി​ന്‍റെ സു​ഹൃ​ത്തും ഒ​പ്പം താ​മ​സി​ച്ചി​രു​ന്ന​തു​മാ​യ ഹി​ഷാം അ​ബു​ഗ​ർ​ബി​യ​യെ (26) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തെ​ളി​വ് ന​ശി​പ്പി​ക്ക​ൽ, മൃ​ത​ദേ​ഹം അ​ന​ധി​കൃ​ത​മാ​യി മാ​റ്റു​ക തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണ് ഇ​യാ​ൾ​ക്കെ​തി​രേ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

ഈ ​മാ​സം 16നാ​ണ് ഇ​രു​വ​രെ​യും കാ​ണാ​താ​യ​ത്. ഇ​രു​വ​രും വി​വാ​ഹി​ത​രാ​കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന​വ​രാ​ണെ​ന്ന് ലി​മോ​ണി​ന്‍റെ കു​ടും​ബം അ​റി​യി​ച്ചു. ന​ഹീ​ദ​യ്ക്കാ​യു​ള്ള തെ​ര​ച്ചി​ൽ ശ​ക്ത​മാ​യി തു​ട​രു​ക​യാ​ണ്.

Latest News

Corehub Up